കോൺഗ്രസ്സ് പ്രവർത്തകൻ വെടിയേറ്റു മരിച്ച കർണാടകത്തിലെ ബെല്ലാരിയിൽ സംഘർഷത്തിന് അയവ് വന്നിട്ടില്ല. കോൺഗ്രസ്സ് എം എൽ എ ഭരത് റെഡ്ഢിയുടെ നാല് സ്വകാര്യ ഗൺമാൻമാർ ഉൾപ്പെടെ ഇരുപത്തിയാറോളം കോൺഗ്രസ്സ്, ബിജെപി പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. ......
തിരുവനന്തപുരം കോർപ്പറേഷൻ മേയർ പദവി വാഗ്ദാനം ചെയ്തിരുന്നു എന്ന് വെളിപ്പെടുത്തി മുൻ ഡിജിപിയും ശാസ്തമംഗലം കൗൺസിലറുമായ ആർ. ശ്രീലേഖ.......
മലമ്പുഴ: അധ്യാപകൻ മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ അധികൃതർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. പീഡന വിവരം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ ദിവസങ്ങളോളം സംഭവം മറച്ചുവച്ചുവെന്നാണ് റിപ്പോർട്ടിലെ പ്രധാന ആരോപണം.
ഡിസംബർ 18-ന് വിദ്യാർത്ഥി സഹപാഠിയോട് പീഡന വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ......
തൊണ്ടിമുതല്‍ തിരിമറിയില്‍ ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍.
വിഷയം ബാര്‍ കൗണ്‍സില്‍ അച്ചടക്ക സമിതി പരിശോധിക്കും.
മൂന്നംഗ സമിതി ഈ മാസം ഒമ്ബതിനാണ് വിഷയം പരിഗണിക്കുക. ആന്റണി രാജുവിന് നോട്ടീസ് നല്‍കും. ......
കൊച്ചി: നാവികസേനയുടെയും കോസ്റ്റ്ഗാർഡിൻ്റെയും കരുത്തും വൈവിധ്യവും കണ്ടറിഞ്ഞ് എൻ.സി.സി കേഡറ്റുകൾ. ദേശീയോദ്ഗ്രഥനത്തിൻ്റെ ഭാഗമായി കേരള, ലക്ഷദ്വീപ് ഡയറക്ടറേറ്റിന് കീഴിലുള്ള എറണാകുളം കേന്ദ്രമായുള്ള എൻ.സി.സി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സിൻ്റെ നേതൃത്വത്തിലാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 കേഡറ്റുകൾ പങ്കെടുത്ത പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്.
കൊച്ചിയിലും കവരത്തിയിലുമായി ഡിസംബർ 23 മുതൽ ജനുവരി 3 വരെയായിരുന്നു ക്യാമ്പ്. കൊച്ചിയിൽ ദക്ഷിണ നാവിക സേന കേഡറ്റുകൾക്ക് ആതിഥ്യമരുളി. ......
ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുക.
നിലവില്‍ ഞായറാഴ്ചകള്‍ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാര്‍ക്ക് അവധിയുള്ളത്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകള് കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ......
ബ്രിസ്ബെൻ : ജോയ് കെ.മാത്യുവിന്റെ ആന്തോളജി ചിത്രമായ ടുമോറോയിലെ ആറ് കഥകളില്‍ നാലാമത്തെ ചിത്രമായ സ്റ്റോറീസ് ഓണ്‍ ദി ക്യാന്‍വാസിന്റെ ചിത്രീകരണം പൂര്‍ത്തിയായി. മാനവികതയുടെയും സഹകരണത്തിന്റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂര്‍ത്തങ്ങളാകുന്ന മനുഷ്യ സാന്നിധ്യങ്ങളുടെ കഥ പറയുന്ന ടുമോറോയില്‍ ബഹുഭാഷാ നടീനടന്മാരാണ് അഭിനേതാക്കളായി എത്തുന്നത്.
ജീവിതാനുഭവങ്ങളുടെ വ്യത്യസ്ത പാതകളിലൂടെ പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ടുമോറോ, അണ്ബ്രേക്കബിള്, വാലറ്റ്, സ്റ്റോറീസ് ഓണ്‍ ദി ക്യാന്‍വാസ് എന്നിങ്ങനെ 4 വ്യത്യസ്ത കഥകളുടെ ചിത്രീകരണമാണ് പൂര്‍ത്തിയായത്.
'ടുമോറോ' എന്ന 6 കഥകളടങ്ങിയ ആന്തോളജി ചിത്രത്തിലൂടെ ജീവിതാനുഭവങ്ങളും മനുഷ്യബന്ധങ്ങളുടെ പ്രതിഫലനവും പ്രേക്ഷകര്‍ക്കു കൈമാറാനാണ് ജോയ് കെ.മാത്യു ലക്ഷ്യമിടുന്നത്. ......
വാഷിങ്ടൺ: വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് അമേരിക്ക. ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യ മുന്നറിയിപ്പ് നൽകി. ......
കൊച്ചി: സംഖ്യ ശാസ്ത്രത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പതിനെട്ടാമത് എസ്എംഎ അബാക്കസ് ദേശീയ ചാമ്പ്യൻഷിപ്പിൽ ശ്രീഹരി ജെ. നായർ ദേശീയ ചാമ്പ്യനായി. ......

കൊച്ചി: സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തുന്ന കേരളയാത്രയ്ക്ക് എറണാകുളം ജില്ലാ കമ്മറ്റി നൽകുന്ന സ്വീകരണത്തിന്റെ പ്രചാരണാർത്ഥം നടത്തുന്ന ജില്ലാ യാത്രയ്ക്ക് കൊച്ചിയിൽ തുടക്കം കുറിച്ചു.
സ്വാഗതസംഘം ചെയർമാൻ സയ്യിദ് സി.റ്റി ഹാഷിം തങ്ങളുടെ അധ്യക്ഷതയിൽ ഫോർട്ട് കൊച്ചിയിൽ നടന്ന ജില്ലാ യാത്ര സമ്മേളനത്തിന്റെ ഉദ്ഘാടനം കെ ജെ മാക്സി എം എൽ എ നിർവഹിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയായ ഇന്ത്യൻ ഭരണ ഘടനയിൽ ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും പൗരന്മാർക്ക് നീതി, സ്വാതന്ത്ര്യം, സമത്വം മുതലായവ ഉറപ്പ് നൽകുകയും ചെയ്തിട്ടുള്ളതാണെന്നും എന്നാൽ ഭരണ കൂടങ്ങൾ സ്വജനപക്ഷപാതപരമായ ഇടപെടലുകൾ നടത്തുന്നത് മൂലം ധാർമ്മീക മൂല്യങ്ങളെപ്പോലും നഷ്ടപ്പെടുത്തുന്നുവെന്നും ജില്ലായാത്ര ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ ജെ മാക്സി എം എൽ എ പറഞ്ഞു.
വ്യാപിച്ച് വരുന്ന ആരാജകത്വം മൂലം
മതേതര മൂല്യം ചോർന്ന് പോയികൊണ്ടി
രിക്കുകയാണെന്നും എല്ലാവർക്കും നല്ല രീതിയിൽ ജീവിക്കുവാൻ ഭരണ ഘടന നൽകുന്ന അവകാശം ഇല്ലായ്മ ചെയ്യാനുള്ള ദുശക്തികളുടെ ശ്രമം തടയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാൽവത്തി മഖാം സിയാറത്തോടുകൂടി ആരംഭിച്ച ജില്ലാ യാത്രയ്ക്ക് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പ്രാർത്ഥന നടത്തി. സ്വാഗതസംഘം ചെയർമാൻ സൈയ്യിദ് സി.റ്റി ഹാഷിം തങ്ങൾ ജാഥ ക്യാപ്റ്റൻ വി. ......